സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പേരിൽ തെരുവിൽ പാകിസ്ഥാൻ സ്വദേശികളുടെ അഴിഞ്ഞാട്ടം :കയ്യോടെ പിടികൂടി കുവൈത്ത് പോലീസ്

കുവൈറ്റ് സിറ്റി

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ  പേരിൽ പാകിസ്ഥാൻ സ്വദേശികളുടെ ആവേശം അതിരുകടന്നപ്പോൾ കിട്ടിയത് എട്ടിന്റെ പണി. റോഡുകൾ ബ്ലോക്ക് ചെയ്തും വാഹനങ്ങളിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ പാട്ടുകൾ വച്ചും മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് പാക്കിസ്ഥാൻ സ്വദേശികൾ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. ആഘോഷം അതിരുവിട്ടതോടെ കുവൈറ്റ് പോലീസ് ഇവരെ കയ്യോടെ പിടികൂടുകയും വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.