കല കുവൈത്ത് 41ാം വാർഷികാഘോഷങ്ങൾക്ക് പ്രൗഡോജ്ജല തുടക്കം.

കുവൈത്ത് സിറ്റി :കലാ സാംസ്‌കാരിക രംഗത്തു കുവൈത്തിലെ നിറ സാന്നിധ്യമായ “കല “കുവൈത്തിന്റെ 41ാം വാർഷിക പരിപാടികൾ രാജ്യസഭാംഗവും മുൻ വ്യവസായ മന്ത്രിയുമായ എളമരം കരീം ഉദ്ഘാടനം ചെയ്തു. ഭിന്നിപ്പിന്റെ രാഷ്ട്രീയം ഉപയോഗിച്ച് ഭരണം നിലനിർത്താനുള്ള ബി. ജെ. പി യുടെ കുതന്ത്രങ്ങൾ വിജയിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ സർക്കാരിന്റെ നവ കേരള മിഷനിലൂടെ നടത്തുന്ന ജനക്ഷേമ പ്രവർത്തനങ്ങൾ കേരളത്തിൽ എൽ. ഡി. എഫിന് മികച്ച വിജയം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രളയനാന്തരമുള്ള പ്രതിസന്ധിയിൽ കേന്ദ്രസർക്കാർ നിഷേധാത്മക സമീപനം സ്വീകരിച്ചപ്പോൾ സർക്കാരിന്റെ സാലറി ചലഞ്ച് പോലുള്ള പദ്ധതികളാണ് അതിനെ മറികടക്കാൻ കരുത്താകുന്നതെന്നും ഇതിൽ നിന്നെല്ലാമുള്ള തിരിച്ചടി ഭയന്നാണ് യു. ഡി. എഫ്. ശബരിമല വിഷയത്തിൽ പ്രതിഷേധവുമായി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.