കുവൈത്തിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരണമടഞ്ഞു

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ്‌ മരണമടഞ്ഞു.മലപ്പുറം പൊന്നാനി ബിയ്യം സ്വദേശി റയൽ മരക്കാർ വീട്‌ ഷാജ്‌ മോൻ (49) ആണു മരിച്ചത്‌. ഇന്ന് പുലർച്ചെ താമസ സ്ഥലത്ത്‌ വെച്ച്‌ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഫർവ്വാനിയയിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു പരേതൻ. ഭാര്യ ശക്കീല. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ കെ.കെ.എം.എ.മാഗ്നറ്റ്‌ ടീം മുഖേനെ നടന്നു വരുന്നു.