ദേശ സ്നേഹത്തിന്റെ മാധുര്യമുണർത്തി മനുഷ്യ ജാലിക.

കുവൈത്ത് സിറ്റി :റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കുവൈത്ത് കേരള ഇസ്ലാമിക്‌ കൗൺസിൽ മനുഷ്യ ജാലിക സംഘടിപ്പിച്ചു. വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു. ശംസുദ്ധീൻ ഫൈസി ഉദ്ഘാടനം ചെയ്തു.
അബ്ദുൽ ഗഫൂർ ഫൈസി പൊമ്മള, മുഹമ്മദലി ഫൈസി, മുസ്‌തഫ ദാരിമി, സൈനുൽ ആബിദീൻ ഫൈസി, ഇസ്മായിൽ ഹുദവി എന്നിവർ പ്രസംഗിച്ചു.