നിസ്തുല സേവനത്തിന്റെ പ്രവാസജീവിതത്തിന് വിരാമം :കുവൈത്ത് കൊട്ടാരക്കര പ്രവാസി സമാജം വൈസ് പ്രസിഡണ്ട് തോമസ് പണിക്കർക്ക് യാത്രയയപ്പ് നൽകി

 

കുവൈറ്റ് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജത്തിന്റെ വൈസ് പ്രസിഡൻറ് ശ്രീ. തോമസ് പണിക്കർക്ക് യാത്രയപ്പുനൽകി. വൈസ് പ്രസിഡൻറ് റെജിമോൻ അധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ട്രഷറി സന്തോഷ് കളപില സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി അലക്സാണ്ടർ സ്നേഹോപഹാരം കൈമാറി.കെ. കെ. പി. എസ്സ്ന്റെ സെക്രട്ടറി ജിബി കെ. ജോൺ അംഗങ്ങളായ രതീഷ് രവി, സോണി, അൽ അമീൻ, രാജ് റോയ്, ഷംന, ജെറിൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യാത്രയയപ്പിന് നന്ദി രേഖപ്പെടുത്തി തോമസ് പണിക്കർ സംസാരിച്ചു.