കൃത്യനിഷ്‌ഠത:ആഗോളതലത്തിൽ കുവൈത്ത് എയർവേയ്സിന് മികച്ച സ്ഥാനം

 

കുവൈറ്റ്‌ സിറ്റി  : ആഗോളതലത്തിൽ കൃത്യനിഷ്ഠ പാലിക്കുന്നതിൽ മികച്ച സ്ഥാനം സ്വന്തമാക്കി കുവൈറ്റ്‌ എയർവേയ്‌സ്. വിമാനത്താവളങ്ങളുടെയും എയർലൈൻസുകളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് വേണ്ടിയുള്ള ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് ഏവിയേഷൻ കമ്പനിയുടെ വാർഷിക റിപ്പോർട്ടിൽ കുവൈറ്റ്‌ എയർവേയ്‌സിന് എട്ടാം സ്ഥാനമാണ് ലഭിച്ചത്.
എയർലൈൻസുകളുടെ പ്രവർത്തനം വിലയിരുത്തിയുള്ളതാണ് റിപ്പോർട്ട്. പ്രഫഷനൽ മികവുമായി കമ്പനി നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്നു കുവൈറ്റ് എയർവേയ്സ് ചെയർമാൻ യൂസഫ് അൽ ജാസിം പറഞ്ഞു.
1953ൽ സ്വകാര്യ മേഖലയിൽ കുവൈറ്റ് നാഷനൽ എയർലൈൻസ് ലിമിറ്റഡ് എന്ന പേരിൽ തുടങ്ങിയ കമ്പനി 1962ൽ സർക്കാർ ഏറ്റെടുത്ത ശേഷമാണ് കുവൈറ്റ് എയർവേയ്സ് എന്ന് പേരു സ്വീകരിച്ചത്.