യോഗ്യതയുള്ളവരെ ലഭിച്ചില്ല :കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ പ്രവാസികൾക്കുള്ള വിലക്ക് നീക്കി

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തില്‍ പ്രവാസികളെ നിയമിക്കുന്നതിനുള്ള വിലക്ക് നീക്കി . സിവിൽ സര്‍വീസ് കമീഷനാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സ്വദേശി വത്ക്കരണത്തിന്റെ ഭാഗമായാണ് വിദേശികളെ നിയമിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.

ആരോഗ്യ മന്ത്രാലയത്തിലേയ്ക്ക് സ്വദേശികളില്‍ നിന്നു വേണ്ടത്ര യോഗ്യതയുള്ളവരെ ലഭിക്കാത്ത സാഹചര്യത്തിലാണ് നിരോധനം പിൻവലിച്ചത്.
42 ഡോക്ടര്‍മാര്‍, അഞ്ച് ഫാര്‍മസിസ്​റ്റുകള്‍, 13 ടെക്‌നീഷ്യന്‍മാര്‍, 133 നഴ്‌സുമാര്‍ എന്നിവയടക്കം 193 ഒഴിവുകളാണ് നിലവിലുള്ളത്. ഇതിലേക്ക്​ വിദേശികളെ നിയമിക്കാന്‍ സിവില്‍ സര്‍വീസ് കമീഷണ്‍ ആരോഗ്യമന്ത്രലയത്തിനു അനുമതി നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.