കടിയേറ്റത് നിരവധി പേർക്ക് : കുവൈത്തിൽ തെരുവുനായ ശല്യം വർധിക്കുന്നു

 

 

കുവൈറ്റ് സിറ്റി

യാത്രക്കാർക്ക് ഭീഷണിയാകുന്ന തരത്തിൽ കുവൈത്തിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. അബ്ബാസിയ അടക്കമുള്ള ജനസാന്ദ്രതയേറിയ സ്ഥലങ്ങളിൽ നായ്ക്കൾ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് സ്ഥിരം കാഴ്ചയാണ്. നായ്ക്കളുടെ ശല്യം ക്രമാതീതമായി വർധിച്ചതോടെ ഇവകളെ വിഷംകൊടുത്തു കൊല്ലുന്നതിന് കാർഷിക മത്സ്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പദ്ധതി ആവിഷ്കരിച്ചിരുന്നു ഇതിനെതിരെ കുവൈത്തിലെ മൃഗസ്നേഹികൾ സമരത്തിനിറങ്ങിയതോടെ ഉദ്യമം പാതിവഴിയിൽ നിലച്ച മട്ടാണ് mകഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേർക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റതായി റിപ്പോർട്ടുകൾ ഉള്ളത്.