പ്രളയം തകർത്ത വയനാടിന് സഹായഹസ്തവുമായി റോക്ക് കുവൈത്ത്: അടിയന്തിര സഹായമായി നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യ വിഭവങ്ങൾ എത്തിച്ചു

 

കുവൈറ്റ് സിറ്റി
കുവൈത്ത് റെസ്റ്റോറന്റ് അസോസിയേഷൻ( റോക്ക് )കുവൈത്തിന്റെ നേതൃത്വത്തിൽ പ്രകൃതിക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന വയനാട് മേപ്പാടി പുത്തുമല, ചൂരൽമല, പ്രദേശങ്ങളിൽ ഭക്ഷ്യവിഭവങ്ങൾ വിതരണം ചെയ്തു. മേപ്പാടി ജ്യോതി പാലിയേറ്റീവ് ക്ലിനിക്കിലെ വളണ്ടിയർമാരുടെ സഹായത്തോടെയാണ് ഭക്ഷ്യവിഭവങ്ങൾ നൽകിയത് . അർഹരായ നൂറോളം കുടുംബങ്ങളെ കണ്ടെത്തി വിഭവങ്ങൾ നേരിട്ട് കൈമാറുകയായിരുന്നു. റോക്ക് പ്രസിഡണ്ട് നിസാർ സാഹിബ്‌, ഷബീർ മുണ്ടോളി എന്നിവർ നേതൃത്വം നൽകി. അടിയന്തിര സഹായമായി നൽകിയ വിഭവങ്ങൾ കൂടാതെ കൂടുതൽ സഹായങ്ങൾ റോക്ക് കുവൈത്ത് ദുരിത ബാധിതർക്ക് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു കഴിഞ്ഞ പ്രളയ കാലത്തും റോക്ക് കുവൈത്ത് 10 ലക്ഷം രൂപ സമാഹരിക്കുകയും 5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ബാക്കി തുക മുഴുവൻ പ്രളയമനുഭവിച്ച കുവൈത്തിലെ റെസ്റ്റോറെന്റ് ജീവനക്കാരുടെ കുടുംബങ്ങൾക്കും കൈമാറിയിരുന്നു