കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. പതിനൊന്ന് കിലോ സ്വർണ്ണവുമായി നാലുപേരെ പിടികൂടി

കണ്ണൂര്‍: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. പതിനൊന്ന് കിലോ സ്വർണ്ണവുമായി നാലുപേരെ ഡിആർഐ പിടികൂടി. നാല് കോടി പതിനഞ്ച് ലക്ഷം രൂപയോളം വില വരുന്ന സ്വർണ്ണമാണ് ഇന്ന് രാവിലെ പിടിച്ചെടുത്തത്. കണ്ണൂർ മൊകേരി സ്വദേശി അംസീർ, വയനാട് പൊഴുതാന സ്വദേശി അർഷാദ്, കോഴിക്കോട് പുതുപ്പാടി സ്വദേശി അബ്ദുള്ള, ബെംഗളൂരു സ്വദേശി മുഹമ്മദ് ബഷീർ എന്നിവരാണ് പിടിയിലായത്. മൈക്രോവേവ് അവൻ, മിക്സി, ചിക്കൻ കട്ടിങ്ങ് മെഷീൻ എന്നിവയിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.