മരുന്ന് ബിൽ അറബിയിൽ വേണമെന്ന് ഫാർമസികൾക്ക് നിർദേശം.

കുവൈത്ത് സിറ്റി :കുവൈത്തിൽ മരുന്നുകളുടെയും ഫുഡ്‌ സപ്ലിമെന്റുകളുടെയും ബില്ലുകൾ അറബി ഭാഷയിൽ നൽകണമെന്ന്‌ ആരോഗ്യമന്ത്രാലയം ഉത്തരവിട്ടു. ഫാർമസികൾ, ഫുഡ്‌ സപ്ലിമെന്റ് കടകൾ തുടങ്ങിയവയ്‌ക്കെല്ലാം പുതിയ ഉത്തരവ് ബാധകമാണ്. ഇൻവോയ്സുകൾ അറബിയിൽ ആകണമെന്നാണ് ഉത്തരവിലെ പ്രധാന നിർദേശം. മുഖ്യ ഭാഷയായ അറബിയോടൊപ്പം ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഭാഷകളും അനുബന്ധമായി നൽകാം. ബിൽ നൽകുന്ന സ്ഥാപനത്തിന്റെ ലഘു വിവരങ്ങളും ഉൽപന്നത്തിന്റെ വിശദാംശങ്ങളും കൂടി ബില്ലിൽ ഉൾപ്പെടുത്തിയിരിക്കണം.