കുവൈത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നു

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ ഗവണ്മെന്റ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ .
പാര്‍ലമെന്റില്‍ എംപിമാരുടെ ചോദ്യത്തോട് പ്രതികരിക്കവെ വിവിധ വകുപ്പ് മന്ത്രിമാരാണ് ജീവനക്കാരുടെ ശമ്പള വര്‍ധനവിനെകുറിച്ച് സര്‍ക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയത്.
അതെസമയം , ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പബ്ലിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റി ഒരു പുതിയ നിര്‍ദേശം പരിഗണിക്കുന്നുണ്ട് .
മറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ ജീവനക്കാരുടെ ശമ്പളം വര്‍ധിച്ചതായും പബ്ലിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റി വിഭാഗത്തില്‍ ശമ്പളക്കുറവ് മൂലം
ജീവനക്കാര്‍ രാജി വയ്ക്കുന്നതായും അധികൃതര്‍ വ്യക്തമാക്കുന്നു.