ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു :അടിയന്തിര ഇടപെടലുമായി മോദി സർക്കാർ

മുംബൈ: രാജ്യത്ത്​ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഇത്​ മറികടക്കാനുള്ള നടപടികളുമായി മോദി സർക്കാർ. കോർപ്പറേറ്റ്​ നികുതി സർക്കാർ കുറക്കാൻ ഒരുങ്ങുന്നുവെന്നാണ്​ റിപ്പോർട്ടുകൾ. 30 ശതമാനത്തിൽ നിന്ന്​ 25 ശതമാനമാക്കി നികുതി കുറക്കാനാണ്​ സർക്കാർ നീക്കം. ഇതിനൊപ്പം കോർപ്പറേറ്റ്​ നികുതിക്ക്​ ഒപ്പമുള്ള സർചാർജുകൾ എടുത്ത്​ കളയാനും ​പദ്ധതിയുണ്ട്​. ഇതോടെ പതിറ്റാണ്ടുകൾ നീണ്ട​ു നിന്ന നികുതി സംവിധാനത്തിനാണ്​ മാറ്റം വരുന്നത്​.400 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികളുടെ നികുതിയാണ്​ കുറക്കുക. ഇതുമായി ബന്ധപ്പെട്ട്​ അഖിലേഷ്​ രഞ്​ജൻ അധ്യക്ഷനായ സമിതി ധനമന്ത്രി നിർമലാ സീതാരാമന്​ റിപ്പോർട്ട്​ സമർപ്പിച്ചിട്ടുണ്ട്​. അടിയന്തിരമായി തീരുമാനം നടപ്പാക്കില്ലെങ്കിലും അടുത്ത ബജറ്റിൽ നികുതി കുറച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമെന്ന്​​ പ്രതീക്ഷ.നിലവിൽ 30 ശതമാനം കോർപ്പറേറ്റ്​ നികുതിക്ക് പുറമേ 4 ശതമാനം സർചാർജും കേന്ദ്രസർക്കാർ ചുമത്തുന്നുണ്ട്​​. വിദേശ കമ്പനികൾ 40 ശതമാനം നികുതിയും 4 ശതമാനം സർചാർജുമാണ്​ നൽകേണ്ടത്​.