കുവൈത്തിൽ പൊതുമാപ്പ് ഉടൻ പ്രഖ്യാപിക്കും :അര ലക്ഷത്തോളം ഇന്ത്യക്കാർക്ക് പ്രയോജനം ലഭിക്കും

 

കുവൈത്ത്‌ സിറ്റി:

കുവൈത്തിൽ പൊതുമാപ്പ് പ്രഖ്യാപിക്കുന്നു .ദിവസങ്ങൾക്കുള്ളിൽ ഇത് സംബന്ധിച്ച അന്തിമ പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. നിയമങ്ങൾ ലംഘിച്ച്‌ രാജ്യത്ത്‌ കഴിയുന്നവർക്ക്‌ നാടുവിടാനോ അല്ലെങ്കിൽ താമസരേഖ നിയമപരമായി അംഗീകാരമുള്ളതാക്കാനൊ പൊതുമാപ്പിലൂടെ അവസരം ലഭിച്ചേക്കും. പൊതുമാപ്പിലൂടെ രേഖകൾ നിയമപരമാക്കുന്നതിന് രണ്ട് മാസത്തെ സമയ പരിധിയാണ് നൽകുക. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പൊതുമാപ്പിലൂടെ നാല്പത്തിനായിരത്തോളം ഇന്ത്യക്കാർക്ക് പ്രയോജനം ലഭിച്ചിരുന്നു.ഈ വർഷം അമ്പതിനായിരത്തോളം പേർക്ക് പൊതുമാപ്പ് പ്രയോജനം ചെയ്യുമെന്നാണ് കരുതുന്നത്