കുവൈത്തിൽ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണ് മലയാളി വിദ്യാർത്ഥിനിക്ക്‌ ദാരുണാന്ത്യം

കുവൈറ്റ്  സിറ്റി : പ്ലസ്‌ 2 വിദ്യാർത്ഥിനിയായ മലയാളി പെണ്‍കുട്ടിയെ കുവൈറ്റില്‍ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ സ്വദേശി അനിൽ, അനിത ദമ്പതികളുടെ മകളായ അലീറ്റ ആണു മരിച്ചത്‌.ഇന്നലെ  ഉച്ചക്ക്‌ മഹബൂല ബ്ലോക്ക്‌ 3 ൽ ഉള്ള ഇവർ താമസിക്കുന്ന കെട്ടിടത്തിനു താഴെയാണു പെൺകുട്ടിയെ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്‌. ഇന്ത്യന്‍ ഇന്റർനാഷനൽ സ്കൂളിലെ പ്ലസ്‌ 2 വിദ്യാർത്ഥിനിയാണു അലീറ്റ.കഴിഞ്ഞ ആഴ്ചയാണു ഇവർ അവധി കഴിഞ്ഞ്‌ നാട്ടിൽ നിന്നും തിരിച്ചെത്തിയത്‌. മൃതദേഹം ഫോറൻസിക്‌ നടപടികൾക്കായി കൊണ്ടു പോയി. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും . അദാൻ ആശുപത്രിയിലെ സ്റ്റ്ഫ് നഴ്സാണ് അമ്മ അനിത. മൂത്ത സഹോദരി കാനഡയിൽ പഠനം നടത്തുന്നു.