അന്യായമായ കേസെടുക്കലിനെ അപലപിച്ച് മുനവ്വറലി തങ്ങൾ.

കോഴിക്കോട് :യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെതിരെകേസ് ചുമത്തിയ പോലീസ് നടപടിയെ ശക്തമായി അപലപിച്ച് മുനവ്വറലി ശിഹാബ് തങ്ങൾ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഫേസ്ബുക്കിൽ കുറിപ്പിട്ടതിന്റെ പേരിൽ യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെതിരെ പോലീസ് കേസ്സെടുത്തതിനെ ശക്തമായി അപലപിക്കുന്നു. പേരാമ്പ്ര ടൗൺ ജുമാ മസ്ജിദിന് നേരെയുണ്ടായ ആക്രമണത്തിനെതിരെ നജീബ് കാന്തപുരം തന്റെ ഔദ്യോഗിക പേജിൽ പ്രതികരിച്ചുവെന്നതാണ് കേസ്സെടുക്കാൻ ഗവൺമെന്റിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ഗവൺമെൻറിനോ മുഖ്യമന്ത്രിക്കോ എതിരെ എതിർശബ്ദം ഉയർത്തിയാൽ ഉടനെ കേസ്സെടുക്കുന്നത് ജനാധിപത്യ വിരുദ്ധമായ സമീപനമാണ്.ഇത് ബന്ധപ്പെട്ട പ്രശ്നത്തിലെ വസ്തുതകളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമമാണ്.പൊതു പ്രവർത്തകർക്ക് പോലും അഭിപ്രായ സ്വതന്ത്ര്യം നിഷേധക്കലാണ്.ഇതിനെതിരെ നിയമപരവും രാഷ്ട്രീയവുമായ പ്രതിരോധം തീർത്തു കൊണ്ട് യൂത്ത് ലീഗ് മുന്നോട്ടു പോവും.