രാജ്യം അതീവ സാമ്പത്തിക തകർച്ചയിൽ :പണ ലഭ്യതയുടെ കാര്യത്തിൽ 70 വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ

ന്യൂഡൽഹി: സമ്പദ്വ്യവസ്ഥയിൽ പണ ലഭ്യത കുറയുന്നതിൽ ആശങ്ക രേഖപ്പെടുത്തി നീതി ആയോഗ് വൈസ് ചെയർമാൻ. നിലവിലേത് അസാധാരണ സാഹചര്യമാണെന്നും നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറയുന്നു. കഴിഞ്ഞ 70 വർഷത്തെ ചരിത്രത്തിനിടയിൽ പണലഭ്യതയുടെ കാര്യത്തിൽ ഇത്തരമൊരു പ്രതിസന്ധി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
സമ്പദ്വ്യവസ്ഥയുടെ എല്ലാ മേഖലകളിലും പ്രതിസന്ധി നിലനിൽക്കുന്നുണ്ടെന്നും രാജീവ് കുമാർ പറയുന്നു. വാർത്താ ഏജൻസിയായ എ.എൻഐ. ആണ് രാജീവ് കുമാറിന്റെ പ്രതികരണം റിപ്പോർട്ട് ചെയ്തത്.
സ്വകാര്യ മേഖലയുടെ ആശങ്ക പരിഹരിക്കാൻ ചെയ്യാൻ കഴിയുന്നത് എന്താണെങ്കിലും അത് ഉടൻ തന്നെ ചെയ്യണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലെ മോശം പ്രകടനം കാഴ്ചവെച്ച സാഹചര്യത്തിലാണ് രാജ്യത്തെ പ്രധാന സാമ്പത്തിക വിദഗ്ധൻ കൂടിയായ നീതി ആയോഗ് വൈസ് ചെയർമാന്റെ പരാമർശമെന്നത് ശ്രദ്ധേയമാണ്.