കുവൈത്ത് കൊല്ലം ജില്ലാ പ്രവാസി സമാജം ഖൈത്താൻ മേഖല യൂണിറ്റ് രൂപീകരിച്ചു

 

കുവൈറ്റ്: കൊല്ലം ജില്ല പ്രവാസി സമാജം, കുവൈറ്റ് ഖൈത്താൻ മേഖലയിൽ പുതിയ യൂണിറ്റിന് തുടക്കമായി . പ്രസിഡന്റ് സലിംരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സമാജം സ്ഥാപക ജനറൽ സെക്രട്ടറി ലാജി ജേക്കബ്ബ് പുതിയ യൂണിറ്റ് ഉത്ഘാടനം ചെയ്തു.പുതിയ യൂണിറ്റ് കൺവീനറായി ഗോപിനാഥൻ ,ജോ: കൺവീനർമാരായി ലിജുമോൻ ,ശരത് കുമാർ എന്നിവരും ഗണേഷ് ,രാഹുൽ ,കണ്ണൻ ,അഖിൽ എന്നിവരെ എക്സിക്യുട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.  വൈസ് പ്രസിഡന്റ് ഡോക്ടർ സുബു തോമസ് ,ജയൻ സദാശിവൻ എന്നിവർ ആശംസകളർപ്പിച്ചു.
ട്രഷറർ തമ്പിലൂക്കോസ് സ്വാഗതവും, ഗോപിനാഥ് നന്ദിയും പറഞ്ഞു.  സമാജത്തിൽ ചേർന്നു പ്രവർത്തിക്കുവാൻ താല്പര്യമുള്ള ഖൈത്താൻ പ്രദേശത്തുള്ള കൊല്ലം ജില്ലാ നിവാസികൾ 65 14 52 11 ,66504992, 97840957, 66461684 എന്ന നമ്പരുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു