ഈ വിഭാഗം ജോലിക്കാർക്ക് നാട്ടിൽ നിന്നും കുവൈത്തിലേക്ക് ഫാമിലിയെ കൊണ്ടുവരാൻ 500 കെ ഡി മിനിമം ശമ്പളം വേണമെന്ന നിയമം ബാധകമല്ല

കുവൈത്ത് സിറ്റി

കുവൈത്തിൽ കുടുംബ വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള (ആർട്ടിക്കിൾ22) കുറഞ്ഞ ശമ്പള പരിധി 500 ദിനാറായി ഉയർത്തിയെങ്കിലും
താഴെ പറയുന്ന വിഭാഗം ജോലിക്കാരെ കുറഞ്ഞ ശമ്പള പരിധി നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്‌.
1.സർക്കാർ മേഖലയിലെ ഉപദേശകർ, ജഡ്ജിമാർ, പ്രോസിക്യൂട്ടർമാർ, നിയമ വിദഗ്ധർ, നിയമ ഗവേഷകർ.
2. ഡോക്ടർമാരും ഫാർമസിസ്റ്റുകളും.
3. സർവകലാശാലകൾ, കോളേജുകൾ, ഉന്നത സ്ഥാപനങ്ങൾ എന്നിവയിലെ പ്രൊഫസർമാർ.
4. സ്കൂളുകളിലെ പ്രിൻസിപ്പൽമാരും വിദ്യാഭ്യാസ ഡയറക്ടർമാർ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ, സർക്കാർ മേഖലയിലെ ലബോറട്ടറി അറ്റൻഡന്റ്മാർ.
5. സർവകലാശാലയുടെ സാമ്പത്തിക ഉപദേഷ്ടാക്കൾ ,
6.എഞ്ചിനീയർമാർ.
7 പള്ളിയിലെ ഇമാമുമാർ , മതപ്രഭാഷകർ, പള്ളിയിലെ ബാങ്കു വിളിക്കാരൻ , ഖുർ ആൻ മന:പാഠമാക്കിയവർ
8.സർക്കാർ ഏജൻസികളിലും സ്വകാര്യ സർവകലാശാലകളിലും ലൈബ്രേറിയൻമാർ.
9- ആരോഗ്യമന്ത്രാലയത്തിലെ നഴ്സിംഗ് അതോറിറ്റിയിലെ ജീവനക്കാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്‌ , മെഡിക്കൽ ടെക്നീഷ്യൻമാർ, വിവിധ സാമൂഹിക പ്രവർത്തകർ
10. സർക്കാർ മേഖലയിലെ സമൂഹിക മന: ശാസ്ത്ര വിദഗ്ധർ.
11. പത്രപ്രവർത്തകർ, റിപ്പോർട്ടർമാർ.
12. സ്പോർട്ട്സ്‌ ഫെഡറേഷനിലെയും സ്പോർട്സ് ക്ലബ്ബുകളിലെയും പരിശീലകർ , കായിക താരങൾ,
13. പൈലറ്റുമാർ , ഹെയർ ഹോസ്റ്റസ്‌
14. ശ്മശാനങ്ങളിലെ ജീവനക്കാർ…