കുവൈത്ത് പ്രതിരോധ മന്ത്രിയും പുതുതായി സ്ഥാനമേറ്റ ചൈനീസ് അംബാസഡറും കൂടിക്കാഴ്ച നടത്തി.

കുവൈത്ത് സിറ്റി :ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് നാസർ സബ അൽ അഹ്മദ് അൽ സബ
പുതുതായി നിയോഗിക്കപ്പെട്ട ചൈനീസ് സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളെയും സംബന്ധിക്കുന്ന നിരവധി പ്രധാന വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. കൂടിക്കാഴ്ചക്കിടയിൽ കുവൈത്തിന്റെയും ചൈനയുടെയും പരസ്പര സൗഹാർദ്ദത്തെ അദ്ദേഹം പ്രകീർത്തിച്ചതായും പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ട വാർത്ത കുറിപ്പിൽ വ്യക്തമാക്കി.