കൊല്ലം സ്വദേശിനിയായ വീട്ടമ്മയെ കുവൈത്തിൽ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചതായി പരാതി.

കുവൈത്ത് സിറ്റി

ആയുര്‍വേദ ഫിസിയോതെറാപ്പിസ്റ്റായ വീട്ടമ്മയെ കുവൈറ്റില്‍ ആയൂര്‍വേദ ക്ലീനിക്കില്‍ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചതായി പരാതി.കൊല്ലം സ്വദേശിനിയായ യുവതിയെയാണ്  മലപ്പുറം സ്വദേശിയായ അലിക്ക് കൊല്ലത്തെ ഏജന്റുമാരായ കൊട്ടിയം സ്വദേശി യഹിയയും മൂന്നാംകുറ്റി സ്വദേശി ഷംനാദും കൈമാറിയത്.
രണ്ടാഴ്ചയോളം ഫ്‌ലാറ്റില്‍ അടച്ചിട്ട് പീഡിപ്പിച്ചു.എതിര്‍ത്തപ്പോള്‍ വസ്ത്രം വലിച്ചു കീറി പൂര്‍ണ്ണ നഗ്‌നയാക്കി മര്‍ദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് പണം വാങ്ങി കാഴ്ചവെയ്ക്കുകയും ചെയ്തു.
മാത്രമല്ല നഗ്‌ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഇവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണി പ്പെടുത്തുകയും ചെയ്തുവെന്ന് വീട്ടമ്മ പറഞ്ഞു.കൂടാതെ ശരീരമാസകലം സിഗരറ്റ് കൊണ്ട് പൊളളിപ്പിക്കുകയും ചെയ്തു.
തന്നെ നാട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചപ്പോള്‍ മകളെ ഒരു ലക്ഷം രൂപയ്ക്ക് നല്‍കിയാല്‍ മോചിപ്പിക്കാമെന്നും മലപ്പുറം സ്വദേശിയായ അലി ബ്ലാക്ക്‌മെയില്‍ ചെയ്തതായി വീട്ടമ്മ പറഞ്ഞു.വീട്ടമ്മയുടെ ഭര്‍ത്താവ് ഇന്ത്യൻ എംബസിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വീട്ടമ്മയെ വിട്ടയക്കാന്‍ മനുഷ്യകടത്തു സംഘം തയാറായതെന്ന് വീട്ടമ്മ കൊല്ലം സിറ്റിപോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.