കണ്ണൂർ എക്സ്പാറ്റ്‌സ് അസോസിയേഷൻ “കോലത്തുനാട് മഹോത്സവം” ഒക്ടോബർ 18 ന് അബ്ബാസിയയിൽ

കുവൈറ്റ് സിറ്റി

കണ്ണൂർ എക്സ്പാറ്റ്‌സ് അസോസിയേഷൻ ( കിയ) സംഘടിപ്പിക്കുന്ന മെഗാ പ്രോഗ്രാം “കോലത്തുനാട് മഹോത്സവം” ഒക്ടോബർ 18 ന് അബ്ബാസിയ്യ നോട്ടിംഗ്ഹാം സ്കൂളിൽ നടക്കും. കലോത്സവത്തിന്റെ ഫ്ലെയർ നാടക സംവിധായകനും നടനുമായ ബാബു ചാക്കോള പ്രകാശനം ചെയ്തു. റാഫിൾ കൂപ്പൺ വിതരണം ശാസ് കച്ചായിക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു പ്രസിഡണ്ട് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ചു പ്രോഗ്രാം കൺവീനർ സന്തോഷ് കുമാർ, പ്രദീപ് വേങ്ങാട് മധുകുമാർ, വിനയൻ, ഡൊമിനിക് അനൂപ് കുമാർ, ശാസ്, യൂനുസ്, ജയകുമാരി മുഹ്സിന, സുശീല, സൗമിനി വിജയൻ തുടങ്ങിയവർ സംസാരിച്ചു