കുവൈത്തിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്ന വ്യാജേനെ ഫോൺ വിളിച്ച് തട്ടിപ്പ് :ജാഗ്രത പാലിക്കാൻ എംബസിയുടെ നിർദേശം

 

കുവൈത്ത്‌ സിറ്റി

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്ന വ്യാജേനെ ഫോൺ വിളിച്ചു  തട്ടിപ്പ്‌ നടത്തുന്നത് വ്യാപകമായതായി പരാതി.

ഇതോടെ ഇത്തരം വ്യാജ ഫോൺ വിളിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ്‌ നൽകി.
എംബസി ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി വ്യക്തികളുടെ ബേങ്ക്‌ അക്കൗണ്ട്‌ വിവരങ്ങളും മറ്റും ശേഖരിച്ചാണു തട്ടിപ്പ്‌ അരങ്ങേറുന്നത്. . വ്യക്തിവിവരങ്ങൾ പൂർണമായി മനസ്സിലാക്കിയാണു ഇത്തരം സംഘങ്ങൾ പ്രവാസികളെ ബന്ധപ്പെടുന്നത്. ഇത് മൂലം നിരവധി പേർ ഇവരുടെ കെണിയിൽ വീഴുകയായിരുന്നു. ഇന്ത്യൻ എംബസി ഇത്തരത്തിൽ ആരുടെയും വ്യക്തി വിവരങ്ങളോ ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങളോ ശേഖരിക്കുന്നില്ലെന്നും പ്രവാസികൾ ജാഗ്രത പാലിക്കണമെന്നും എംബസി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.