റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരം കേന്ദ്ര സർക്കാരിന് നൽകുന്നു : ആർ​ബി​​ ഐ യെ കേന്ദ്രം കൊള്ളയടിച്ചതായി രാഹുല്‍ ഗാന്ധി

കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. റിസര്‍വ് ബാങ്കിനെ കേന്ദ്രസര്‍ക്കാര്‍ കൊള്ളയടിച്ചു. പ്രധാനമന്ത്രിയും ധനമന്ത്രിയും സ്വയം സൃഷ്ടിച്ച സാമ്പത്തികദുരന്തം എങ്ങനെ പരിഹരിക്കുമെന്ന് അറിയാതെ ഇരുട്ടില്‍ തപ്പുകയാണ്. വെടിയുണ്ട കൊണ്ടുണ്ടായ മുറിവ് മരുന്നുകടയില്‍ നിന്ന് മോഷ്ടിച്ച ബാന്‍ഡേഡ് വച്ച് മറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ ട്വിറ്ററില്‍ പരിഹസിച്ചു. റിസര്‍വ് ബാങ്ക് 1.76 ലക്ഷം കോടിയുടെ കരുതല്‍ ധനം കേന്ദ്ര സര്‍ക്കാരിന് നല്‍കാന്‍ തീരുമാനിച്ചതാണ് രാഹുലിന്റെ വിമര്‍ശനത്തിന് കാരണം.