കുവൈത്തിൽ താമസിക്കുന്ന കെട്ടിടങ്ങളുടെ ബാൽക്കണിയിൽ തുണി ഉണക്കാനിട്ടാൽ 3 ദിനാർ പിഴ

കുവൈത്ത് സിറ്റി

കുവൈറ്റിൽ താമസിക്കുന്ന കെട്ടിടങ്ങളുടെ പുറത്ത് ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാൻ ഇടുന്നതിന് കർശന നിരോധനം. നിയമം ലംഘിക്കുന്നവരിൽ നിന്നും 3 ദിനാർ പിഴ ഈടാക്കാൻ ആണ് അധികൃതരുടെ തീരുമാനം. വസ്ത്രത്തിന് 3 ദിനാർ എന്ന രീതിയിലായിരിക്കും പിഴ ഈടാക്കുക. വസ്ത്രങ്ങൾ പുറത്തു ഉണക്കാനിടുന്നത് മുനിസിപ്പാലിറ്റി നിയമങ്ങൾക്ക് വിരുദ്ധമാണെങ്കിലും ഇതുവരെ കർശന നടപടി സ്വീകരിച്ചിരുന്നില്ല. സ്വദേശികളിൽ നിന്നും പരാതി വ്യാപകമായതോടെ വരും ദിവസങ്ങളിൽ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥറുടെ പരിശോധനയ്ക്ക് സാധ്യതയുണ്ടെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിദേശികൾ ആണ് കൂടുതലും ഇത്തരത്തിലുള്ള പ്രവണതയിൽ ഏർപ്പെടുന്നത് എന്ന് അധികൃതർ വ്യക്തമാക്കി.