കുവൈത്തിൽ 9 വയസ്സുകാരിയായ മലയാളി വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

 

കുവൈത്ത്‌ സിറ്റി :

കുവൈത്തിൽ 9 വയസ്സുകാരിയായ മലയാളി വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. താമസിക്കുന്ന ഫ്ലാറ്റിലാണ് കുട്ടിയെ  മരിച്ച നിലയിൽ കണ്ടെത്തിയത്. .ചെങ്ങന്നൂർ പുലിയൂർ പെരിശേരി സ്വദേശി രാജേഷ്‌ , കൃഷ്ണപ്രിയ ദമ്പതികളുടെ മകളാണ് .
അബ്ബാസിയ യുനൈറ്റഡ്‌ സ്കൂളിലെ വിദ്യാർത്ഥിനിയാണു തീർഥ.സംഭവത്തിൽ അബ്ബാസിയ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.