സുപ്രധാന നിയമവുമായി കുവൈത്ത് സർക്കാർ :12 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് വിസ അനുവദിക്കില്ല, 7 രാജ്യക്കാർക്ക് ഫാമിലി വിസ നിരോധിച്ചേക്കും, തീരുമാനം പ്രവാസികൾക്ക് കനത്ത തിരിച്ചടി

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ 12 വയസ്സിനു മുകളിലുള്ള മക്കൾക്ക്‌ കുടുംബ വിസ നൽകുന്നതിനു വിലക്കുവാൻ നീക്കം. താമസ കാര്യ വകുപ്പിനെ ഉദ്ധരിച്ച്‌ പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത് .നിലവിൽ ആൺകുട്ടികളായ മക്കൾക്ക്‌ 15 വയസ്സും അവിവാഹിതയായ പെൺ കുട്ടികൾക്ക്‌ 18 വയസുമായിരുന്നു പ്രായ പരിധി.
കൂടാതെ 7 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക്‌ കുടുംബ വിസ നൽകുന്നത്‌ കുവൈത്ത് നിർത്തലാക്കിയതായും പത്രം റിപ്പോർട്ട്‌ ചെയ്യുന്നു.രാജ്യങ്ങളെ  സംബന്ധിച്ച വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ്

സൂചന. ഫാമിലി വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി 450 ദിനാറിൽ നിന്നും 500 ദിനാറായി ഉയർത്തിയതിനു തൊട്ടു പിന്നാലെയാണു പുതിയ നിയമം കൂടി നടപ്പിൽ വരുന്നത് പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ്