വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ കുവൈത്തിലേക്ക് :പ്രതീക്ഷയോടെ പ്രവാസികൾ

 

കുവൈത്ത്‌ സിറ്റി :

വിദേശ കാര്യ സഹമന്ത്രി വി. മുരളീധരൻ കുവൈത്തിലേക്ക് . സെപ്റ്റംബർ പകുതിയോടെയായിരിക്കും മന്ത്രിയുടെ സന്ദർശ്ശനം.കഴിഞ്ഞ മോദി മന്ത്രി സഭയുടെ കാലത്ത്‌ ഇന്ത്യയും കുവൈത്തുമായി ഒപ്പു വെച്ച വിവിധ ധാരണ പത്രങ്ങളിൽ മുരളീധരന്റെ വരവോടെ കരാർ ആകുമെന്നാണു സൂചന. . രണ്ടാം മോദി മന്ത്രി സഭയിൽ നിന്നും കുവൈത്ത്‌ സന്ദർശ്ശിക്കുന്ന ആദ്യ മന്ത്രിയായിരിക്കും മുരളീധരൻ. ഇത്‌ സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ.