കുവൈത്ത് കെ എം സി സി സംഘടിപ്പിക്കുന്ന ഈദ് മിലൻ 2019 ഓഗസ്റ്റ് 30 ന് അബ്ബാസിയയിൽ

 

 

കുവൈത്ത് സിറ്റി:

കുവൈത്ത് കെ.എം.സി.സി സംഘടിപ്പിക്കുന്ന . “ഈദ് മിലൻ’19” ഓഗസ്റ്റ് 30 വെള്ളിയാഴ്ച നടത്തും. ബലിപെരുന്നാൾ ദിനത്തിൽ നടത്താനിരുന്ന പരിപാടി നാട്ടിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു. ആഗസ്ത് 30 നു വെള്ളിയാഴ്ച്ച വൈകുന്നേരം 6.30 മുതൽ അബ്ബാസിയ നോട്ടിംഗ് ഹാം സ്കൂളിൽ വെച്ചാണ് പരിപാടി നടക്കുക. പ്രമുഖ കലാകാരൻ നവാസ് പാലേരി നയിക്കുന്ന പരിപാടിയിൽ കുവൈത്തിലെ കലാകാരന്മാർ ഒരുക്കുന്ന ദഫ്മുട്ട്, കോൽക്കളി, ഒപ്പന, അറബിക്ക് ഡാൻസ് എന്നിവയും മാറ്റുകൂട്ടും.അറബ് ഇൻഡോ സാംസ്‌കാരിക വൈവിധ്യത്തിന്റെ ദൃശ്യ വിസ്മയങ്ങൾ നേരിൽകാണാനും പ്രമുഖ കലാകാരമാരുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി ആസ്വദിക്കുവാനും കുവൈത്തിലെ മുഴുവൻ കലാ സ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രസിഡണ്ട് ഷറഫുദ്ദീൻ കണ്ണേത്ത്, ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ് പേരാമ്പ്ര, വൈസ് പ്രസിഡണ്ടും ആർട്സ് വിംഗ് ചെയർമാനുമായ ഹാരിസ് വള്ളീയോത്ത്, ജനറൽ കൺവീനർ ഷാഫി കൊല്ലം എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.