കുവൈത്ത് കൊട്ടാരക്കര പ്രവാസി സമാജം “ശ്രാവണോത്സവം – 2019” ഓണാഘോഷം ഒക്ടോബർ 4 വെള്ളിയാഴ്ച അബ്ബാസിയയിൽ

 

 

കുവൈറ്റ് സിറ്റി : കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജം സംഘടിപ്പിക്കുന്ന മെഗാ പ്രോഗ്രാമായ “ശ്രാവണോത്സവം – 2019” ഓണാഘോഷം ഒക്ടോബർ 04 തിയ്യതി വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 7 മണി വരെ ഒലിവ് ഓഡിറ്റോറിയം അബ്ബാസിയിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കെ. കെ.പി. എസ്സ് കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, ഗാനമേള, വിഭവ സമൃദ്ധമായ ഓണസദ്യ, എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ഇതോടനുബന്ധിച്ചുള്ള റാഫിൾകൂപ്പൺ പ്രകാശനവും ആദ്യ വില്പനയും അബ്ബാസിയ ഒലിവ് ഓഡിറ്റോറിയത്തിൽ വെച്ച്‌ നടന്നു. ചടങ്ങിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി. അലക്സാണ്ടർ, സെക്രട്ടറി ജിബി .കെ .ജോൺ, ട്രഷറർ സന്തോഷ് കളപില, വൈ. പ്രസിഡൻറ്. റെജി ജോർജ്, ജോ. ട്രഷറി. രതീഷ് രവി, ജോ.സെക്രട്ടറി. അൽ അമീൻ, ജോ. സെക്രട്ടറി. സോണി, മീഡിയ കോർഡിനേറ്റർ. ഷംന അൽ അമീൻ എക്സി. ജെറിൻ സോജോ, മറ്റു അംഗങ്ങളും പങ്കെടുത്തു.
റാഫിൾ കൂപ്പൺ ആദ്യ പതിപ്പ് തോമസ് പണിക്കർക്ക് നൽകികൊണ്ട് “ശ്രാവണോത്സവം” കൺവീനർ ജിബി കെ. ജോൺ വിതരണോത്ഘാടനം നിർവ്വഹിച്ചു.