31കാരനായ മലയാളി യുവാവ് കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

കുവൈത്ത് സിറ്റി  :

പാലക്കാട് കേരളശ്ശേരി സ്വദേശിയും നാസർബത്ത കമ്പനിയിലെ ഡ്രൈവറുമായ മുഹമ്മദ് റിയാസ് ( 31) മഹബൂലയിൽ ഹൃദയാഘാതംമൂലം മരണമടഞ്ഞു..മുഹമ്മദ് ഹനീഫ – ഖദീജ ദമ്പതികളുടെ മകനായ റിയാസ് രണ്ട് വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്നു. സഹോദരൻ അബ്ദുറഹ്മാൻ ( കുവൈത്ത് ) സഹോദരി ഹസീന . ഭാര്യ അനീസ മകൻ മുഹമ്മദ് റിഷാൻ.
മൃതദേഹം  നാട്ടിലയക്കുന്നതിന് വേണ്ട നടപടി ക്രമങ്ങൾ വെൽഫെയർ കേരള ടീമിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു