പാകിസ്ഥാൻ കമാൻഡോകൾ നുഴഞ്ഞുകയറിയതായി സൂചന :ഗുജറാത്തിൽ അതീവ ജാഗ്രത നിർദേശം

ന്യൂഡൽഹി: കച്ച് മേഖലയിലൂടെ പാകിസ്താൻ കമാൻഡോകൾ നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് ഗുജറാത്തിലെ എല്ലാ തുറമുഖങ്ങൾക്കും അതീവ ജാഗ്രതാ നിർദേശം നൽകി.
കടൽമാർഗം ഗുജറാത്തിലെത്തുന്ന കമാൻഡോകൾ, വർഗീയകലാപത്തിനും ഭീകരാക്രമണത്തിനും ശ്രമിച്ചേക്കുമെന്നാണ് സൂചനയെന്ന് അധികൃതരെ ഉദ്ധരിച്ച് എൻ ഡി ടിവി റിപ്പോർട്ട് ചെയ്തു.അസാധാരണ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഗുജറാത്തിലെ മറൈൻ കൺട്രോൾ ബോർഡിനെ വിവരമറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കച്ചിലെ അദാനി പോർട്ട് ജീവനക്കാർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.പാകിസ്താൻ നാവികസേനയുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടാകാൻ സാധ്യതയുള്ളതായി കഴിഞ്ഞദിവസം ഇന്ത്യൻ നാവികസേനാ മേധാവി മുന്നറിയിപ്പ് നൽകിയിരുന്നു.