വിലക്കുകൾ വഴിമാറി :കാശ്മീരിൽ സീതാറാം യച്ചൂരി സന്ദർശനം നടത്തി, പ്രതികരണം കാത്ത് രാജ്യം

ജമ്മു കശ്മീരില്‍ കരുതല്‍ തടങ്കലിലുള്ള കേന്ദ്രകമ്മറ്റി അംഗം യൂസുഫ് തരിഗാമിയെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സന്ദര്‍ശിച്ചു. ശ്രീനഗറിലെ വീട്ടിലെത്തിയാണ് യെച്ചൂരി കണ്ടത്. ഉച്ചയോടെ ശ്രീനഗറിലെത്തിയ യെച്ചൂരിയെ പ്രത്യേക പൊലീസ് സംഘമാണ് തരിഗാമിയുടെ വീട്ടിലേക്ക് കൊണ്ട് പോയത്. ഓഗസ്റ്റ് നാലിന് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയ ശേഷം ആദ്യമായാണ് ഒരു രാഷ്ട്രീയ നേതാവ് കശ്മീരിലെത്തുന്നത്.അതേ സമയം കശ്മീർ സന്ദർശിച്ച യച്ചൂരിയുടെ ആദ്യ പ്രതികരണം രാജ്യം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്