കുവൈത്തിൽ പുറം ജോലിക്കാർക്ക് സർക്കാർ അനുവദിച്ച ഉച്ച വിശ്രമം നാളെ അവസാനിക്കും

കു​വൈ​ത്ത് സി​റ്റി:

പു​റം​ജോ​ലി​ക്കാ​ർ​ക്ക് ക​ത്തു​ന്ന ചൂ​ടി​ൽ ആ​ശ്വാ​സം പ​ക​രു​ന്ന​തി​നാ​യി അ​നു​വ​ദി​ച്ച ഉ​ച്ച​വി​ശ്ര​മം നാളെ ​അ​വ​സാ​നി​ക്കും. റോ​ഡ്, നി​ർ​മാ​ണ ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഏ​റെ അ​നു​ഗ്ര​ഹ​മാ​യി​രു​ന്നു​വെ​ങ്കി​ലും പ​ല​യി​ട​ത്തും തൊ​ഴി​ലാ​ളി​ക​ളെ നി​ർ​ബ​ന്ധി​ച്ചു ജോ​ലി ചെ​യ്യി​ക്കു​ക​യാ​ണെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യി ഉ‍യ​ർ​ന്നി​രു​ന്നു.മാ​ത്ര​മ​ല്ല, നി​യ​മ​ങ്ങ​ളൊ​ന്നും അ​നു​സ​രി​ക്കാ​തെ തൊ​ഴി​ലാ​ളി​ക​ളെ​കൊ​ണ്ട്​ നി​ര​ന്ത​രം ജോ​ലി​യെ​ടു​പ്പി​ക്കു​ന്ന​തും പ​ല​യി​ട​ത്തും നി​ർ​ബാ​ധം തു​ട​രു​ക​യാ​ണെ​ന്നും പരാതി ഉണ്ടായിരുന്നു.
ഈ ​വ​ർ​ഷം ഇ​തു​വ​രെ 1500ലേ​റെ പേ​ർ വി​ശ്ര​മ​ത്തി​ന് നി​ശ്ച​യി​ക്ക​പ്പെ​ട്ട സ​മ​യ​ത്ത്​ ജോ​ലി​ചെ​യ്യു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​യ​മ ലം​ഘ​നം ക​ണ്ടെ​ത്തി​യ​ത്. സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ, ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​റി​വി​ല്ലാ​യ്മ​യെ ചൂ​ഷ​ണം ചെ​യ്തു കൊ​ണ്ടാ​യി​രു​ന്നു ഇ​ത്ത​ര​ത്തി​ൽ ദ്രോ​ഹ​ന​ട​പ​ടി​ക​ൾ ആ​വ​ർ​ത്തി​ച്ച​ത്. മ​നു​ഷ്യാ​വ​കാ​ശ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 356 തൊ​ഴി​ലാ​ളി​ക​ളും ഉ​ച്ച​വി​ശ്ര​മ സ​മ​യ​ത്ത് ജോ​ലി ചെ​യ്യു​ന്ന​താ​യി ക​ണ്ടെ​ത്തി.വാ​ട്​​സ്​​ആ​പ്, ഹോ​ട്ട്‌​ലൈ​ൻ വ​ഴി ല​ഭി​ച്ച പ​രാ​തി​ക​ളെ തു​ട​ർ​ന്നാ​യി​രു​ന്നു പ​ല​യി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​യെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു. ഉ​ച്ച​വി​ശ്ര​മം അ​നു​വ​ദി​ക്ക​പ്പെ​ട്ട​താ​ണെ​ന്ന കാ​ര്യം ജോ​ലി​ക്കാ​രി​ൽ പ​ല​ർ​ക്കും അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് മ​ന​സ്സി​ലാ​യ​തെ​ന്നും അ​സോ​സി​യേ​ഷ​ൻ പ​റ​ഞ്ഞു.