കുവൈത്ത് സിറ്റി
കുവൈറ്റിലെ ട്രേഡ് ലിങ്ക് കമ്പനി ഉടമയും പ്രമുഖ വ്യവസായിയുമായ വിൽസൺ വർഗീസ് ഇടമുറിക്കൽ (55 ) ഫിലിപ്പയിൻസിൽ വച്ച് ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞു. മല്ലപ്പള്ളി ഇടമുറിക്കൽ കുടുംബാംഗമാണ്. ഇപ്പോൾ തിരുവന്തപുരത്താണ് താമസം. ഭാര്യ അനിഷ നിരണം ഇലഞ്ഞിക്കൽ കുടുംബാംഗമാണ്. മക്കൾ: ശ്രുതി സൂസൻ വർഗീസ് ( യു കെ) . മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾക്കായി സഹോദരൻ ജെയിസൺ (പ്രസിഡന്റ്, ട്രേഡ് ലിങ്ക്സ്) ഫിലിപ്പയിൻസിലേക്ക് തിരിച്ചിട്ടുണ്ട്.