കുവൈത്ത് സിറ്റി മാർത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

 

കുവൈത്ത്‌ സിറ്റി :

കുവൈറ്റ് സിറ്റി മാർത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഫർവാനിയയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഫർവ്വാനിയ ബദർ അൽ സമാ മെഡിക്കൽ സെന്ററിൽ ആഗസ്റ്റ് 30 വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക്‌ 3 മണി വരെ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് പ്രവാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ക്യാമ്പിൽ മെഡിക്കൽ ചെക്കപ്പ്
(കൊളസ്ട്രോൾ, ബ്ലഡ്‌ ഷുഗർ,ക്രിയാറ്റിനിൻ,ബ്ലഡ്‌ പ്രഷർ,തുടങ്ങിയവ) സൗജന്യമായി പരിശോധിച്ചു. കൂടാതെ ഗൈനക്കോളജി, പീഡിയാട്രിക്,ജനറൽ മെഡിസിൻ,ഓർത്തോപീഡിക്‌,ഡെന്റൽ,ഐ സ്പെഷ്യലിസ്റ്റ്‌ ഉൾപ്പെടെ വിദഗ്ധ ഡോക്ടർമാരുടെ സേവനവും നൽകുകയുണ്ടായി