ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസി കുവൈത്തിലെത്തി

കുവൈറ്റ്  സിറ്റി  :

ഔദ്യോഗിക സന്ദര്‍ശനത്തിനായി ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അള്‍ സീസി കുവൈറ്റിലെത്തി. ശനിയാഴ്ച്ച വൈകുന്നേരം ആണ് ഈജിപ്ത് പ്രസിഡന്റും പ്രതിനിധി സംഘവും കുവൈറ്റിലെത്തിയത്. അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹുമായി അദ്ദേഹം ചര്‍ച്ച നടത്തും.കുവൈറ്റിലെത്തിയ അല്‍ സീസിയെയും സംഘത്തെയും കുവൈറ്റ് അമീര്‍ , ക്രൗണ്‍ പ്രിന്‍സ്, ദേശീയ അസംബ്ലി സ്പീക്കര്‍ , പ്രധാനമന്ത്രി , മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.