ജർമനിയിലെ ഭക്ഷ്യ മേളയിൽ മലയാളികൾ ബീഫ് വിളമ്പുന്നത് ഉത്തരേന്ത്യക്കാർ തടഞ്ഞു :അടിച്ചോടിച്ച് ജർമൻ പോലീസ്

ജർമനിയിലെ കേരള സമാജം സംഘടിപ്പിച്ച ഭക്ഷ്യമേളയിൽ ബീഫ് വിളമ്പുന്നത് തടയാൻ ശ്രമിച്ച് ഉത്തരേന്ത്യക്കാർ. ഹിന്ദു സംസ്കാരത്തിന് എതിരാണ് ബീഫ് കഴിക്കുന്നതെന്നാണ് വാദം. ഉത്തരേന്ത്യക്കാരെ പിന്തുണച്ച് ഇന്ത്യൻ കോണ്‍സുലേറ്റ് രംഗത്തുവന്നത് പ്രതിഷേധത്തിനിടയാക്കി.
ഭക്ഷ്യമേളക്കായി സജ്ജീകരിച്ച ബീഫ് സ്റ്റാൾ അടക്കണമെന്ന് ഇന്ത്യൻ കോൺസുലേറ്റ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കേരള സമാജം പ്രവർത്തകർ പൊലീസിനെ സമീപിക്കുകയായിരുന്നു. ഏത് ഭക്ഷണവും വിളമ്പുന്നതിനും ജർമനിയിൽ വിലക്കില്ലെന്ന നിലപാട് പൊലീസ് സ്വീകരിച്ചു.അതേസമയം ബീഫ് വിളമ്പുന്നത് തടയാൻ ശ്രമിച്ചതിനെതിരെ കേരള സമാജവും പ്രതിഷേധം സംഘടിപ്പിച്ചു. ഞങ്ങളെന്ത് കഴിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കുമെന്ന ബാനറുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം.ബീഫ് വിളമ്പുന്നത് തടയാൻ ഇത് നിങ്ങളുടെ രാജ്യമല്ലെന്നും പറഞ്ഞ് ജർമൻ പൊലീസ് ഉത്തരേന്ത്യക്കാരെ ഓടിച്ചു വിടുകയായിരുന്നു