കുവൈത്ത് കൊല്ലം ജില്ലാ പ്രവാസി സമാജം മെഹബൂല യൂണിറ്റ് പുനസംഘടിപ്പിപ്പിച്ചു

കുവൈത്ത്‌ സിറ്റി:

കുവൈത്ത് കൊല്ലം ജില്ലാ പ്രവാസി സമാജം മെഹബൂല യൂണിറ്റ് പുനസംഘടിപ്പിപ്പിച്ചു .പ്രസിഡന്റ് സലിംരാജിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്ഥാപക ജനറൽ സെക്രട്ടറി ലാജി ജേക്കബ്ബ് ഉത്ഘാടനം ചെയ്തു .ജനറൽ സെക്രട്ടറി അലക്സ് മാത്യൂ സ്വാഗതം ആശംസിച്ചു .ട്രഷറർ തമ്പിലൂക്കോസ് .വനിത വേദി കൺവീനർ റീനി ബിനോയ് .കേന്ദ്രസമതി അംഗം ബിജു ജോർജു മുൻ കൺവീനർ ജയൻ എന്നിവർ ആശംസകളർപ്പിച്ചു.പുതിയ ഭാരവാഹികളായി ലാജി എബ്രഹാം ,(കൺവീനർ) ജയൻ .ആർ, ബിനോയ് ബാബു(ജോ: കൺവീ നേഴ്സ് ) എന്നിവരെയും അനിൽ കുമാർ .പി. ,ബിജു ബേബി ,മനോജ്.എം ,റോയ് തങ്കച്ചൻ എന്നിവരെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. ലാജി എബ്രഹാം നന്ദി രേഖപ്പെടുത്തി.