ബുക്കിംങ് തുടങ്ങി: കണ്ണൂരിൽ നിന്നും കുവൈത്തിലേക്കുള്ള ഗോ എയർ പ്രതി ദിന സർവീസ് 19മുതൽ

 

കുവൈറ്റ് സിറ്റി
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കുവൈത്തിലേക്കുള്ള എയർ ഗോ പ്രതിദിന വിമാനസർവീസ് 19മുതൽ ആരംഭിക്കും. കണ്ണൂരിൽ നിന്നും കുവൈത്തിലേക്കും തിരിച്ചും സർവീസ് ഉണ്ടാകും. ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്നും രാവിലെ 7 ന് പുറപ്പെട്ട് കുവൈറ്റ് സമയം 9 30 ന് കുവൈത്തിൽ എത്തും. തിരികെ കുവൈത്ത് സമയം രാവിലെ 10 30 ന് പുറപ്പെട്ട് വൈകിട്ട് ആറിന് കണ്ണൂരിൽ എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബർ 26 വരെയുള്ള ദിവസങ്ങളിൽ ബുക്കിംഗ് ലഭ്യമാണ് . തുടർന്നുള്ള ദിവസങ്ങളിലേക്കുള്ള ബുക്കിംഗ് ശൈത്യകാല ഷെഡ്യൂൾ പ്രഖ്യാപിക്കുന്നതോടെ ലഭ്യമാകും. കണ്ണൂർ – കുവൈത്ത് 8437 രൂപയും കുവൈത്ത് -കണ്ണൂർ റൂട്ടിൽ 7849 രൂപയുമാണ് ഇപ്പോഴുള്ള നിരക്ക്.