വിദേശികളുടെ എണ്ണം നിയന്ത്രിക്കുക ലക്ഷ്യം :കുവൈത്തിൽ പുതിയ നിയമം വരുന്നു

കു​വൈ​ത്ത് സി​റ്റി:

വി​ദേ​ശി തൊ​ഴി​ലാ​ളി​ക​ളു​ടെ അ​നി​യ​ന്ത്രി​ത ക​ട​ന്നു​വ​ര​വ് ത​ട​യാ​ൻ പു​തി​യ നി​യ​മ​നി​ർ​മാ​ണ​ത്തി​ന്​ കു​വൈ​ത്ത് പാർലമെന്റ് ഒ​രു​ങ്ങു​ന്നു.ജ​ന​ന​നി​ര​ക്കി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​യു​ള്ള വിദേശികളുടെ വരവാണ് കാരണം. രാ​ജ്യ​ത്ത് നി​ല​നി​ൽ​ക്കു​ന്ന ജ​ന​സം​ഖ്യ അ​സു​ന്ത​ലി​ത​ത്വം ഇ​ല്ലാ​താ​ക്കാ​നും പ​ടി​പ​ടി​യാ​യി വി​ദേ​ശി​ക​ളെ കു​റ​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടും ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ നി​ർ​മാ​ണ​ത്തി​ന് നി​ർ​ബ​ന്ധി​ത​മാ​കു​ന്ന​ത്. ഒ​ക്ടോ​ബ​റി​ൽ ചേ​രു​ന്ന നാ​ഷ​ന​ൽ പാ​ർ​ല​മ​െൻറി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് പു​തി​യ നി​യ​മം പാ​സാ​ക്കാ​നാ​ണ് സാ​ധ്യ​ത.വി​ദേ​ശി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​േക്വാ​ട്ട അ​നു​വ​ദി​ച്ച് നി​ശ്ചി​ത എ​ണ്ണം ആ​ളു​ക​ൾ​ക്ക് മാ​ത്രം നി​യ​മ​നം ന​ൽ​കു​ന്ന പു​തി​യ സം​വി​ധാ​ന​മേ​ർ​പ്പെ​ടു​ത്താ​നാ​ണ് നി​യ​മം കൊ​ണ്ടു ല​ക്ഷ്യ​മി​ടു​ന്ന​ത്.സ്വ​ദേ​ശി​ക​ളു​ടെ ജ​ന​സം​ഖ്യ​യു​മാ​യി താ​ര​ത​മ്യ​പെ​ടു​ത്തി 25-30 ശ​ത​മാ​നം വി​ദേ​ശി​ക​ൾ​ക്കു​മാ​ത്രം അ​നു​മ​തി ന​ൽ​കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. വി​ദേ​ശി തൊ​ഴി​ലാ​ളി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും എ​ളു​പ്പ​ത്തി​ൽ തി​രി​ച്ച​യ​ക്കാ​നു​ള്ള ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​പ​ക്ഷം അ​ത് മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധ​ത്തി​ന് ഉ​ല​ച്ചി​ൽ സം​ഭ​വി​ച്ചേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യെ തു​ട​ർ​ന്നാ​ണ് രാ​ജ്യ​ങ്ങ​ൾ​ക്ക് നി​ശ്ചി​ത ​േക്വാ​ട്ട സം​വി​ധാ​ന​മേ​ർ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​ന​മെ​ന്നാ​ണ് ഭ​ര​ണ​നേ​തൃ​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ 2020ൽ ​അ​ഞ്ച്​ ദ​ശ​ല​ക്ഷം ക​ട​ക്കു​മെ​ന്ന പ​ഠ​ന​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ദേ​ശി നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കാ​നു​ള്ള പു​തി​യ നി​യ​മം ന​ട​പ്പാ​ക്കാ​നി​രി​ക്കു​ന്ന​ത്. ആ​ഗ​സ്​​റ്റ്​​ 17ന്​ ​സി​വി​ല്‍ ഇ​ന്‍ഫോ​ര്‍മേ​ഷ​ന്‍ വ​കു​പ്പു പ്ര​ഖ്യാ​പി​ച്ച ക​ണ​ക്ക​നു​സ​രി​ച്ചു രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ 4,829,507 ആ​ണ്.ഇ​തി​ല്‍ 1,419,385 സ്വ​ദേ​ശി​ക​ളും 3,410,112 വി​ദേ​ശി​ക​ളു​മാ​ണ്. അ​ഥ​വാ 29 ശ​ത​മാ​നം സ്വ​ദേ​ശി​ക​ളും 71 ശ​ത​മാ​നം വി​ദേ​ശി​ക​ളു​മാ​ണ്. ഇ​പ്പോ​ഴ​ത്തെ വ​ള​ർ​ച്ച​നി​ര​ക്ക്​ അ​നു​സ​രി​ച്ച്​ 2020ല്‍ ​അ​ഞ്ച് ദ​ശ​ല​ക്ഷ​ത്തി​ലേ​ക്കെ​ത്തു​മെ​ന്നാ​ണ് നി​ഗ​മ​നം. 1961ല്‍ ​രാ​ജ്യ​ത്തി​നു സ്വാ​ത​ന്ത്ര്യം ല​ഭി​ക്കു​മ്പോ​ള്‍ വെ​റും മൂ​ന്നു​ ല​ക്ഷം ജ​ന​ങ്ങ​ളാ​യി​രു​ന്നു രാ​ജ്യ​ത്തു​ണ്ടാ​യി​രു​ന്ന​ത്.അ​തി​ല്‍ ഭൂ​രി​പ​ക്ഷ​വും സ്വ​ദേ​ശി​ക​ളാ​യി​രു​ന്നു.