സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾ :കർശന നടപടിയുമായി കുവൈത്ത്

കുവൈത്ത് സിറ്റി:

സമൂഹ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾക്കെതിരെ കുവൈത്ത് ശക്തമായ നടപടിഎടുക്കുന്നു. രാജ്യതാൽപര്യത്തിന് നിരക്കാത്ത പ്രചാരണം നടത്തുന്ന അക്കൗണ്ടുകൾ പലതും രാജ്യത്തിനകത്തുള്ളവയല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അത്തരക്കാർക്കെതിരെ നടപടിക്കായി അവിടങ്ങളിലുള്ള കുവൈത്ത് എംബസിയുമായി ബന്ധപ്പെട്ട് നടപടി ഉറപ്പാക്കും. സമൂഹ മാധ്യമ കമ്പനികൾ വഴി വ്യാജ അക്കൗണ്ട് ഉടമകൾക്കെതിരെ നടപടിയും ആരായും. വ്യാജ അക്കൗണ്ടുകൾക്കെതിരെ വ്യാപകമായ ബോധവൽകരണത്തിനും പരിപാടിയുണ്ട്.സമൂഹ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചു രാജ്യത്തിനെതിരെ പ്രചാരണം നടത്തുന്നത് ശ്രദ്ധയിൽ പെട്ടതാണ് ഇതിനു പ്രധാന കാരണം.ഇത്തരം പ്രചാരങ്ങൾക്ക് കടുത്ത നടപടി ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു