കുവൈറ്റില്‍ എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയ പ്രവാസി യുവതിയെ നാടുകടത്തി

കുവൈറ്റ് സിറ്റി  :

കുവൈറ്റില്‍ എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയ പ്രവാസി യുവതിയെ നാടുകടത്തി . പ്രവാസി ലേബര്‍ ഷെല്‍ട്ടര്‍ ക്ലിനിക്കില്‍ നടത്തിയ പരിശോധനയിലാണ് യുവതിയ്ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഉടനടി നാടുകടത്തുകയായിരുന്നു
.വീട്ടുജോലിക്കാരിയായ യുവതി അഭയകേന്ദ്രത്തില്‍ എത്തിയ ശേഷമാണ് രക്തസാമ്പിള്‍ എടുത്തതെന്നും രണ്ടു വട്ടം പരിശോധന നടത്തി എച്ച്‌ഐവി പോസിറ്റീവാണെന്ന് സ്ഥീരികരിച്ചതായും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ വ്യക്തമാക്കി.