നോർക്ക റൂട്ട്‌സ് വഴി ഗാർഹിക ജോലി:കൂടുതൽ പേർ കുവൈത്തിലേക്ക് ഒഴുകുന്നു

കുവൈത്ത് സിറ്റി

കുവൈറ്റിലേയ്ക്ക് നോർക്ക റൂട്ട്‌സ് മുഖേന 2019 സെപ്തംബറിലെ ആദ്യബാച്ചിൽ തെരഞ്ഞെടുക്കപ്പെട്ട ഗാർഹിക ജോലിക്കാർ ഉടൻതന്നെ പുറപ്പെടും. നോർക്ക റൂട്ട്‌സ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പുതിരി ഉദ്യോഗാർത്ഥികൾക്ക് വിസ, വിമാനടിക്കറ്റുൾപ്പെടെയുള്ള അവശ്യ രേഖകൾ കൈമാറി. വിദേശ രാജ്യങ്ങളിലേയ്ക്ക് സുരക്ഷിതവും നിമപരവും സുതാര്യവുമായ കൂടിയേറ്റം സാധ്യമാക്കുന്നതിനും ഗാർഹിക മേഖലയിലെ കുടിയേറ്റം വിപുലീകരിക്കുന്നതിനുമാണ് നോർക്ക റൂട്ട്‌സ് ഈ റിക്രൂട്ട്‌മെന്റെിലൂടെ ഉദ്ദേശിക്കുന്നതെന്ന് സി. ഇ. ഒ പറഞ്ഞു. ജനറൽ മാനേജർ ഡി. ജഗദീശും, റിക്രൂട്ട്‌മെന്റ് മാനേജർ അജിത്ത് കോളശ്ശേരിയും മറ്റ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

നിമയപരവും, സുരക്ഷിതവും, സുതാര്യവുമായ കുടിയേറ്റം ഉറപ്പ് വരുത്തുക എന്നതാണ് പ്രസ്തുത റിക്രൂട്ട്‌മെന്റിന്റെ ലക്ഷ്യം. മാത്രവുമല്ല സ്ത്രീ ശാക്തീകരണം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരായ അസംഘടിതമായ വനിതകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന കർത്തവ്യവും നോർക്ക റൂട്ട്‌സ് ഇതു വഴി നിർവ്വഹിക്കുന്നുണ്ട്.അടുത്ത ബാച്ചിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റ് നടപടികൾ പുരോഗമിച്ചു വരുന്നു. താലപര്യമുള്ളവർ norkadsw@gmail.com ൽ അപേക്ഷ സമർപ്പിക്കണം.