പ്രവാസികൾക്കുവേണ്ടിയുള്ള ഇടപെടലുകളിലൂടെ ശ്രദ്ധേയനായ ഫർവാനിയ ഗവർണ്ണർ ഷൈഖ്‌ ഫൈസൽ അൽ ഹമൂദ്‌ അൽ സബാഹ്‌ രാജി വെച്ചു

കുവൈത്ത്‌ സിറ്റി :
ഫർവാനിയ ഗവർണ്ണർ ഷൈഖ്‌ ഫൈസൽ അൽ ഹമൂദ്‌ അൽ സബാഹ്‌ രാജി വെച്ചു. കഴിഞ്ഞ ദിവസം പ്രധാന മന്ത്രി ഷൈഖ്‌ ജാബർ അൽ മുബാറക്‌ അൽ സബാഹിനാണു അദ്ധേഹം രാജി കത്ത് സമർപ്പിച്ചത്‌. ഫർവാനിയ ഗവർണറേറ്റിലെ ജനങ്ങളുടെ വിവിധ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനു ആത്മാർത്ഥതയോടെ പ്രവർത്തിച്ചിരുന്നതായി അദ്ധേഹം രാജി കത്തിൽ വ്യക്തമാക്കി . 3 ലക്ഷത്തോളം ഇന്ത്യക്കാർ അധിവസിക്കുന്ന ഗവർണ്ണറേറ്റിലെ ഗവർണ്ണർ എന്ന നിലയിൽ മലയാളികൾ അടക്കമുള്ള ഇന്ത്യൻ സമൂഹവുമായി മികച്ച ബന്ധമാണു അദ്ധേഹം കാത്തു സൂക്ഷിച്ചിരുന്നത്‌.പ്രവാസികൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അദ്ധേഹം എപ്പോഴും മുൻപന്തിയിൽ ഉണ്ടായിരുന്നു.