കുവൈറ്റ് സെൻറ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2019’ ഓണാഘോഷവും കുടുംബ സംഗമവും സെപ്റ്റംബർ 13 ന് അബ്ബാസിയയിൽ

കുവൈറ്റ് സിറ്റി :
കുവൈറ്റ് സെൻറ് സ്റ്റീഫൻസ് ഇടവകയിലെ സെൻറ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2019’ ഓണാഘോഷവും കുടുംബ സംഗമവും നടത്തുന്നു.സെപ്റ്റംബർ 13 ന് അബ്ബാസിയ സെൻറ് സ്റ്റീഫൻസ് ഹാളിൽ വൈകിട്ട് 4 30 മുതലാണ് പരിപാടി. കലാപരിപാടികളും പൊതുസമ്മേളനവും തിരുവാതിര , വള്ളംകളി എന്നിവക്ക്‌ പുറമേ ഇടവക ഗായക സംഘത്തിന്റെ നേതൃത്വത്തിലുള്ള ഗാനമേളയും ഉണ്ടായിരിക്കും. തുടർന്ന് ഓണസദ്യയും നൽകും ഇടവക വികാരി ഫാ : ജോൺ ജേക്കബിന്റെ നേതൃത്വത്തിൽ പരിപാടിയുടെ മേൽനോട്ടത്തിനായി സംഘാടകസമിതി രൂപീകരിച്ചു.