ഒ ഐ സി സി കുവൈത്ത് ധനസഹായം നൽകി

കുവൈത്ത്‌ സിറ്റി :
പ്രളയ കെടുതി മൂലം വീട് നഷ്ടപ്പെട്ട ഒ ഐ സി സി യൂത്ത് വിംഗ് ജോ:സെക്രട്ടറി ഹസീബ് കീപ്പാട്ടിന്റെ കുടുംബത്തിന് വേണ്ടി യൂത്ത് വിംഗ് സമാഹരിച്ച സഹായ പദ്ധതിയിലേക്ക്‌ വെൽഫെയർ കമ്മിറ്റിയുടെ വിഹിതം കൈമാറി. “നൽകാം നമുക്കൊരു കൈത്താങ്ങ്” എന്ന പേരിലാണ് തുക സമാഹരിച്ചത്
ഒ ഐ സി സി ആസ്ഥാനത്ത്‌ വെച്ച്‌ നടന്ന ചടങ്ങിൽ വെൽഫയർ കമ്മിറ്റി ചെയർമാൻ ഹരീഷ് തൃപ്പൂണിത്തുറ ,ഒ ഐ സി സി പ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങര തുടങ്ങി നേതാക്കൻമാരും, സഹപ്രവർത്തകരും പങ്കെടുത്തു.