ജനം ടി. വി. ഗ്ലോബൽ എക്‌സലൻസ് അവാർഡ് രാമചന്ദ്രമേനോൻ കരസ്ഥമാക്കി

കുവൈത്ത് സിറ്റി :പ്രമുഖ മലയാളം ചാനൽ ജനം ടി. വി യുടെ രണ്ടാം ഗ്ലോബൽ എക്‌സലൻസ് അവാർഡിന് എൻ. കെ.രാമചന്ദ്രമേനോൻ അർഹനായി. കുവൈത്തിലെ ഇന്ത്യൻ എഡ്യൂക്കേഷണൽ സ്കൂൾ, സ്മാർട്ട്‌ ഇന്ത്യൻ സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളുടെ ചെയർമാനാണ് രാമചന്ദ്രമേനോൻ . പാർലമെന്റ് അംഗം മീനാക്ഷി ലേഖി എം. പി യിൽ നിന്നും അദ്ദേഹം അവാർഡ് ഏറ്റു വാങ്ങി. വ്യതസ്ത മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച മലയാളികൾക്കാണ് ജനം ടി. വി. ഈ അവാർഡ് നൽകുന്നത്. ഭാരതീയ വിദ്യാഭവൻ ഗൾഫിൽ സ്ഥാപിക്കുക വഴി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തുവാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. 2006ൽ ആദ്യത്തെ വിദ്യാഭവൻ സ്ഥാപിക്കുന്നതിന് മുമ്പായി അദ്ദേഹം ഗൾഫ് ബാങ്കിലും എൻ. ബി. കെ. ബാങ്കിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ന് മിഡിൽ ഈസ്റ്റിൽ 10 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അദ്ദേഹത്തിന് കീഴിലായി നടത്തപ്പെടുന്നു.