കുവൈത്ത് അമീറിനെ അമേരിക്കയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു :പ്രാർത്ഥനയോടെ രാജ്യം

കുവൈത്ത്‌ സിറ്റി :

കുവൈറ്റ് അമീർ ഷൈഖ്‌ സബാഹ്‌ അൽ അഹമ്മദ്‌ അൽ സബാഹിനെ അമേരിക്കയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസി ‘ കുന ‘ റിപ്പോർട്ട്‌ ചെയ്തു.ഇക്കാരണത്താൽ ഈ മാസം 12 നു യു.എസ്‌. പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രമ്പുമായി നടത്താനിരുന്ന കൂടി ക്കാഴ്ച മാറ്റി വെച്ചു . ഈ മാസം 1നാണു അമീർ സ്വകാര്യ സന്ദർശ്ശനത്തിനായി അമേരിക്കയിൽ എത്തിയത്‌. അമീറിന്റെ ആരോഗ്യത്തിനായി എല്ലാവരും പ്രാർത്ഥിക്കണമെന്നും അമീരി ദിവാൻ കാര്യ മന്ത്രി ജനങ്ങളോട്‌ അഭ്യർത്ഥിച്ചു.