കുവൈത്ത് ഐ.സി എഫ് റിഖഇ യൂനിറ്റിന് പുതിയ സാരഥികൾ

 

കുവൈത്ത് സിറ്റി :

ഇസ് ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിഖഇ യൂനിറ്റ് പുനസ്സംഘടിപ്പിച്ചു. പ്രധാന ഭാരവാഹികളായി അഫ്സൽ ആലപ്പുഴ (പ്രസിഡന്റ്), അലവി ചെഞ്ചേര (ജനറൽ സെക്രട്ടറി), യൂസുഫ് വെളിമണ്ണ (ഫിനാൻസ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. അർശദ് സഖാഫി തിരുവനന്തപുരം (പ്രസി.ദഅവ), ജമാലുദ്ധീൻ ആലപ്പുഴ (സെക്ര. ദഅവ), അശ്റഫ് താത്താനത്ത് (പ്രസി.വെൽഫെയർ ), ബശീർ കോഴിക്കോട് (സെക്ര. വെൽഫെയർ), ഇബ്റാഹീം പകര (പ്രസി.പബ്ലിക്കേഷൻ), സമീർ പി.വി (സെക്ര. പബ്ലിക്കേഷൻ) എന്നിവരാണ് മറ്റു ഭാരവാഹികൾ. സെൻട്രൽ ആർ.ഒ റഫീഖ് കൊച്ചനൂർ പുന:സംഘടനയ്ക്ക് നേതൃത്വം നൽകി. റിഖഇ ദാറുൽ അമാനിൽ നടന്ന ജനറൽ കൗൺസിൽ നാഷനൽ സംഘടനാ കാര്യ പ്രസിഡന്റ് അഹമ്മദ് കെ.മാണിയൂർ ഉദ്ഘാടനം ചെയ്തു. അബു മുഹമ്മദ്, ബശീർ അണ്ടിക്കോട്, ഫൈസൽ പയ്യോളി, അർശദ് സഖാഫി പ്രസംഗിച്ചു. അശ്റഫ് താത്താനത്ത് സ്വാഗതവും അലവി ചെഞ്ചേര നന്ദിയും പറഞ്ഞു.